Kerala

മലപ്പുറത്തെ 1.75 കോടിയുടെ സ്വർണക്കവർച്ച; മുഖ്യ സൂത്രധാരൻ പിടിയിൽ

മലപ്പുറം ഒഴൂരിൽ 1.75 കോടി രൂപയുടെ സ്വർണം കവർന്ന കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. ആതവനാട് സ്വദേശി ഫൈസലാണ് പിടിയിലായത്. 2024 മെയ് 2ന് വൈകുന്നേരം 4.30നായിരുന്നു കവർച്ച നടന്നത്.

ജ്വല്ലറികളിലേക്ക് മൊത്തമായി സ്വർണം വിതരണം നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടിയുടെ സ്വർണം കവരുകയായിരുന്നു. കേസിൽ നേരത്തെ ആറ് പേർ അറസ്റ്റിലായിരുന്നു.

പിന്നാലെയാണ് മുഖ്യ പ്രതിയായ ഫൈസലിനെയും പിടികൂടിയത്. രണ്ട് കിലോയുടെ സ്വർണാഭരണങ്ങളും 43 ഗ്രാം സ്വർണക്കട്ടിയുമാണ് കവർന്നത്.

Related Articles

Back to top button
error: Content is protected !!