NationalTechnology

സ്ലിം ഫോൺ; ഉഗ്രൻ ഫാസ്റ്റ് ചാർജിങ്: ഫുൾ പവറിൽ പുതിയ വിവോ V50 ഇന്ത്യയിൽ എത്തി

വിവോ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം മിഡ്റേഞ്ച് സ്മാർട്ട്ഫോണായി വിവോ വി50 5ജി (vivo V50 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മുൻ മോഡലായ വിവോ വി40 5ജിയെക്കാൾ ഒരുപാട് മികച്ച ഫീച്ചറുകളും എഐ പിന്തുണയും സഹിതമാണ് വിവോ വി50 എത്തിയിരിക്കുന്നത്. മുൻ മോഡലിനെ അ‌പേക്ഷിച്ച് പുതിയ ഒരുപാട് മികച്ച ഫീച്ചറുകൾ അ‌വതരിപ്പിക്കുമ്പോഴും വില കൂടിയിട്ടില്ല എന്ന പ്രത്യേകതയും ഉണ്ട്. ഇതിന്റെ അ‌ടിസ്ഥാന മോഡൽ (8GB + 128GB) പ്രതീക്ഷിച്ചതു പോലെ തന്നെ 35000 രൂപയിൽ താഴെ വിലയിൽ ആണ് എത്തിയിരിക്കുന്നത്.

6000mAh ബാറ്ററി വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും സ്ലിം ആയിട്ടുള്ള സ്മാർട്ട്‌ഫോണാണ് ഇത് എന്നാണ് കമ്പനി പറയുന്നത്. കൂടാതെ ഇത് 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു എന്നും വിവോ പറയുന്നു. സർക്കിൾ ടു സെർച്ച്, ലൈവ് കോൾ ട്രാൻസ്ലേഷൻ, ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ്, ഇറേസ് 2.0 എന്നിവയുൾപ്പെടെ AI നിരവധി പുതിയ എഐ ഫീച്ചറുകളും ഇതിലുണ്ട്.

വിവോ വി50 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് (2392 × 1080 പിക്സലുകൾ) FHD+ കർവ്ഡ് AMOLED ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോം, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ പിന്തുണ, ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 (4nm) ചിപ്സെറ്റ് ആണ് വിവോ വി50 5ജിയുടെ കരുത്ത്. അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിൽ ഉണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് പ്രവർത്തനം. 3 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തേക്ക് സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും

എക്‌സ്‌ക്ലൂസീവ് വെഡ്ഡിംഗ് പോർട്രെയിറ്റ് സ്റ്റുഡിയോ ഫീച്ചർ സഹിതമാണ് ഇതിലെ സീസ് പിന്തുണയുള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം എത്തുന്നത്. 50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, Omnivision OV50E 1/1.55″ സെൻസർ, OIS, ZEISS ഒപ്റ്റിക്സ്), 50MP അ‌ൾട്രാ​വൈഡ് ക്യാമറ (സാംസങ് JN1 സെൻസർ, f/2.0 അപ്പർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) എന്നിവയാണ് ഡ്യുവൽ ക്യാമറ സജ്ജീകരണത്തിലുള്ളത്.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി സാംസങ് JN1 സെൻസർ, f/2.0 അപ്പർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള 50MP ഓട്ടോ ഫോക്കസ് ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങിയ ഫീച്ചറുകളും വിവോ വി50യിൽ ലഭ്യമാണ്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28/n40/n66/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 be, ബ്ലൂടൂത്ത് 5.4, GPS, BeiDou, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C 2.0, പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്, 90W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിവോ വി50 5ജിയുടെ വലിപ്പം: 163.29× 76.72× 7.39mm (ടൈറ്റാനിയം ഗ്രേ) / 7.57mm (റോസ് റെഡ്) / 7.67mm (സ്റ്റാറി നൈറ്റ്); ഭാരം: 189 ഗ്രാം (ടൈറ്റാനിയം ഗ്രേ) / 199 ഗ്രാം (സ്റ്റാറി നൈറ്റ്) / 199 ഗ്രാം (റോസ് റെഡ്). ഇതിന്റെ സ്റ്റാറി നൈറ്റ് വേരിയന്റിൽ ഇന്ത്യയിലെ ആദ്യത്തെ 3D-സ്റ്റാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

വിവോ വി50 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 34,999 രൂപയും 8GB + 256GB മോഡലിന് 36,999 രൂപയും 12GB + 512GB ടോപ്പ്-എൻഡ് മോഡലിന് 40,999 രൂപയുമാണ് വില. ഫെബ്രുവരി 17 (ഇന്ന്) മുതൽ പ്രീ ബുക്കിങ് ആരംഭിക്കും. ഫെബ്രുവരി 25 മുതലാണ് ഓപ്പൺ സെയിൽ തുടങ്ങുക. വിവോയുടെ ​ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.

Related Articles

Back to top button
error: Content is protected !!