Kerala
തരൂരിനെതിരെ അച്ചടക്ക നടപടിയെടുക്കില്ല; തെറ്റ് പറ്റിയെന്ന് ഹൈക്കമാൻഡ്, അതൃപ്തി അറിയിച്ചു

ട്രംപ് മോദി കൂടിക്കാഴ്ചയെയും സംസ്ഥാനത്തെ വ്യവസായ വകുപ്പിനെയും പ്രശംസിച്ച ശശി തരൂരിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് നടപടിയെടുക്കില്ല. പ്രസ്താവനകളിലെ അതൃപ്തി നേതൃത്വം തരൂരിനെ അറിയിച്ചു. കേരള സർക്കാരിന്റെ കണക്കുകൾ വസ്തുതാവിരുദ്ധമാണെന്നും തരൂരിനെ ധരിപ്പിച്ചു
ഹൈക്കമാൻഡുമായി അകലം പാലിക്കുന്ന തരൂരിന് അച്ചടക്ക നടപടിയിലൂടെ മറ്റൊരു ആയുധം നൽകേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാൻഡിന്. എന്നാൽ തരൂരിന് തെറ്റ് പറ്റിയെന്ന് തന്നെ നേതൃത്വം പറയുന്നു. തരൂരിന്റെ പ്രസ്താവനകൾ ദേശീയതലത്തിലും കേരളത്തിലും പാർട്ടിക്ക് പരുക്കേൽപ്പിച്ചതായും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു
കേരളത്തിലെ പരാതി ഹൈക്കമാൻഡ് നേതാക്കൾ ചർച്ച ചെയ്തു. തുടർന്ന് കെസി വേണുഗോപാലാണ് തരൂരുമായി സംസാരിച്ചത്. വിശദീകരണം തേടുന്നതടക്കമുള്ള അച്ചടക്ക നടപടികളൊന്നും പാർട്ടി സ്വീകരിക്കില്ല.