Kerala
തരൂരിനെ പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ്: സുധാകരൻ

ശശി തരൂരിന് താൻ നല്ല ഉപദേശം കൊടുത്തതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എന്താണ് ആ ഉപദേശമെന്ന് നിങ്ങൾ വായിച്ചെടുത്താൽ മതി. സംസ്ഥാന സർക്കാരിന്റെ വ്യവസായ രംഗത്തെ നേട്ടത്തെ പുകഴ്ത്തിയ തരൂരിനെതിരെ കോൺഗ്രസിൽ കടുത്ത വിമർശനമുയരുന്നതിനിടെയാണ് സുധാകരന്റെ പ്രതികരണം
ശശി തരൂരിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു. വ്യക്തികൾക്ക് പല തീരുമാനമുണ്ടാകാം. പാർട്ടിക്ക് പാർട്ടിയുടേതായ തീരുമാനമുണ്ട്. പാർട്ടിയുടെ തീരുമാനമാണ് ഔദ്യോഗികമായി ഞങ്ങൾ അനുസരിക്കുന്നത്. തരൂരിനെ പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും. അതിന് കഴിവുള്ള നേതാക്കളുടെ കയ്യിലാണ് പാർട്ടിയുള്ളത്
നല്ല ഉപദേശം കൊടുത്തിട്ടുണ്ട് തരൂരിന്. ഞങ്ങൾ പറയേണ്ട കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അത് എന്താണെന്ന് നിങ്ങൾ വായിച്ചെടുത്താൽ മതിയെന്നും സുധാകരൻ പറഞ്ഞു