Kerala
ഫോര്‍ട്ട്‌കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; ദാരുണാന്ത്യം പരീക്ഷാത്തലേന്ന്

കൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ പരീക്ഷാത്തലേന്നുണ്ടായ വാഹനാപകടത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. അമരാവതി ധർമ്മശാല റോഡിൽ മുരളി നിവാസിൽ ദർശന ജയറാം (15) ആണ് വാഹനാപകടത്തില്‍ മരിച്ചത്. മാന്ത്ര പാലത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്. നാളെ ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയെഴുതാനിരിക്കെയാണ് വാഹനാപകടത്തില്‍ ദര്‍ശന മരിക്കുന്നത്. പരീക്ഷയുടെ അവസാനവട്ട തയ്യാറെടുപ്പിന്റെ ഭാഗമായി ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ബസിന് സൈഡ് കൊടുത്തപ്പോള്‍ ഓട്ടോറിക്ഷ മറിയുകയായിരുന്നു. ദര്‍ശന ഓട്ടോറിക്ഷയുടെ അടിയില്‍പെട്ടെന്നാണ് റിപ്പോര്‍ട്ട്. പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. പിതാവ്: ജയറാം. മാതാവ്: ജെന്‍സി. സഹോദരി: രേവതി.