Kerala

പാലക്കാട് തച്ചമ്പാറയിൽ കാട്ടുപന്നി ആക്രമണത്തിൽ ആറ് വയസുകാരിക്ക് പരുക്ക്

പാലക്കാട് തച്ചമ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് പരുക്ക്. മുതുകുറിശ്ശി ഉഴുന്നുപറമ്പ് നരിയമ്പാടം സ്വദേശി പ്രാർഥനക്കാണ് പരുക്കേറ്റത്. കുട്ടിയുടെ ഇടത് കാലിൽ രണ്ടിടങ്ങളിലും തലയിലും പരുക്കേറ്റു

മുതുകുറിശ്ശി കെവി എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിയാണ് പരുക്കേറ്റ പ്രാർഥന. സഹോദരിയെ സ്‌കൂൽ ബസിൽ കയറ്റി അമ്മയുമൊന്നിച്ച് വീട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്

അമ്മ ബിൻസിയുടെ കൈ പിടിച്ചുവന്ന കുട്ടി കാട്ടുപന്നി വന്ന് ഇടിച്ചതിനെ തുടർന്ന് താഴെ വീഴുകയും താഴെ വീണ കുട്ടിയെ പന്നി ആക്രമിക്കുകയുമായിരുന്നു. കുട്ടിയെയും ബിൻസിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!