Kerala
കാര്യവട്ടം ഗവ. കോളേജിലെ റാഗിംഗ്; ഏഴ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം കാര്യവട്ടം ഗവ. കോളേജിലെ റാഗിംഗിൽ ഏഴ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു. റാഗിംഗ് നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വേലു, പ്രിൻസ്, അനന്തൻ, പാർഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസാണ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി വിദ്യാർഥി റാഗിംഗിന് ഇരയായെന്നും കണ്ടെത്തി. മൂന്നാം വർഷ വിദ്യാർഥികൾക്കെതിരായ ഏഴ് പേർക്കെതിരെയായിരുന്നു പരാതി
എസ് എഫ് ഐ പ്രവർത്തകരായ വിദ്യാർഥികളാണ് തന്നെ മർദിച്ചതെന്ന് ബിൻസ് പറഞ്ഞിരുന്നു. യൂണിറ്റ് മുറിയിൽ കൊണ്ടുപോയി മുട്ടുകാലിൽ നിർത്തിയെന്നും ബെൽറ്റ് കൊണ്ട് മണിക്കൂറുകളോളം മർദിച്ചെന്നുമാണ് പരാതി