Kerala
പയ്യോളിയിൽ എട്ടാം ക്ലാസുകാരന് മറ്റ് വിദ്യാർഥികളുടെ ക്രൂര മർദനം; കർണപുടം തകർന്നു

കോഴിക്കോട് പയ്യോളിയിൽ എട്ടാം ക്ലാസുകാരന് ക്രൂര മർദനം. ഫുട്ബോൾ താരമായ വിദ്യാർഥി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മറ്റൊരു സ്കൂളിലെ വിദ്യാർഥികൾ മർദിച്ചത്. മർദനമേറ്റ് കുട്ടിയുടെ കർണപുടം തകർന്നു. കുട്ടി ചികിത്സയിലാണ്.
രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തുവരുന്നത്. ഇരു സ്കൂളിലെയും കുട്ടികൾ തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നു. തല്ലരുതെന്നും അസുഖമാണെന്നും എട്ടാം ക്ലാസുകാരൻ അപേക്ഷിക്കുന്നുണ്ടെങ്കിലും വിദ്യാർഥികൾ ആക്രമണം തുടരുകയായിരുന്നു.
ചിങ്ങപുരം സികെജിഎം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടിക്കാണ് മർദനമേറ്റത്. കുട്ടിക്ക് മൂന്ന് മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് മർദിച്ചതെന്നാണ് പരാതി.