GulfSaudi Arabia

റിയാദ് മെട്രോ ഉപയോഗപ്പെടുത്തിയത് 1.8 കോടി യാത്രക്കാര്‍

റിയാദ്: സൗദിയുടെ അഭിമാന പദ്ധതിയായ റിയാദ് മെട്രോ ആരംഭിച്ച ശേഷം 1.8 കോടി യാത്രക്കാര്‍ ഈ ഗതാഗത സൗകര്യം ഉപയോഗപ്പെടുത്തിയതായി സൗദി അധികൃതര്‍ അറിയിച്ചു. 75 ദിവസത്തിനുള്ളിലാണ് 1.8 കോടി യാത്രക്കാര്‍ മെട്രോയെ യാത്രക്കായി ആശ്രയിച്ചതെന്ന് മെട്രോ സര്‍വീസിന് നേതൃത്വം നല്‍കുന്ന റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി (ആര്‍സിആര്‍സി) വെളിപ്പെടുത്തി.

ആകെ യാത്രക്കാരില്‍ പകുതിയിലധികവും സഞ്ചരിച്ചത് ബ്ലൂ ലൈനിലാണ്. ഈ പാതയില്‍ മാത്രം ഒരു കോടി യാത്രക്കാരാണ് മെട്രോ ഉപയോഗപ്പെടുത്തിയത്. ഒന്നാമത്തെ ലൈന്‍ ആയ ബ്ലൂ ലൈന അല്‍ ഉലയ്യയില്‍നിന്നും ബത്ഹവരെ ദൈര്‍ഘ്യമുള്ളതാണ്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നിനായിരുന്നു റിയാദ് മെട്രോ ഉദ്ഘാടനം ചെയ്യപ്പെട്ടത്. 6 മെട്രോ ലൈനുകളിലുമായി 1.62 ലക്ഷം യാത്രകളാണ് നടന്നത്. മൊത്തം 45 ലക്ഷം കിലോമീറ്റര്‍ ആണ് റിയാദ് പാതയിലൂടെ മെട്രോകള്‍ സഞ്ചരിച്ചത്. ഏറ്റവും തിരക്കുപിടിച്ച സ്റ്റേഷന്‍ കിങ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ആണ്. ഈ സ്റ്റേഷനിലൂടെ മാത്രം 30 ലക്ഷത്തിലധികം യാത്രക്കാരാണ് കടന്നുപോയത്.

ഡിസംബര്‍ ഒന്നിന് ആദ്യ സര്‍വീസ് ബ്ലൂ ലൈനില്‍ ആരംഭിച്ചുവെങ്കിലും ബാക്കിയുള്ള ലൈനുകള്‍ ഘട്ടം ഘട്ടമായാണ് യാത്രക്കായി തുറന്നുകൊടുത്തത്. ബ്ലൂ ലൈനൊപ്പം യെല്ലോ ലൈനും പര്‍പ്പിള്‍ ലൈനും ഡിസംബര്‍ ഒന്നിന് തന്നെ സര്‍വീസ് ആരംഭിച്ചിരുന്നു. ഡിസംബര്‍ 15 ആയിരുന്നു റെഡ് ലൈന്‍ ലൈന്‍ തുറന്നത്. ജനുവരി അഞ്ചിനായിരുന്നു മൂന്നാമത്തെ ലൈനായ ഓറഞ്ച് ലൈനില്‍ മെട്രോ ഓടിത്തുടങ്ങിയത്.

Related Articles

Back to top button
error: Content is protected !!