National

ഈ ഭാഷ ഇഷ്ടപ്പെടുന്ന ആരെങ്കിലുമുണ്ടോ; രൺവീർ അലഹബാദിക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമർശനം

വിവാദ യൂട്യൂബർ രൺവീർ അലഹബാദിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. അശ്ലീല പരാമർശത്തിന്റെ പേരിൽ രൺവീർ നിയമനടപടി നേരിടുകയാണ്. ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്നും സമൂഹത്തെ നിസാരമായി കാണരുതെന്നും കോടതി പറഞ്ഞു

നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും. നിങ്ങളുടെ അഭിപ്രായത്തിൽ എന്താണ് അശ്ലീലം. ഇത് അശ്ലീലമല്ലെന്ന് നിങ്ങൾ പറയുന്നു. ഇത് അശ്ലീലമല്ലെങ്കിൽ പിന്നെ എന്താണെന്നും കോടതി ചോദിച്ചു. അശ്ലീല പരാമർശത്തിൽ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകൾ ഒന്നിച്ച് പരിഗണിക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി

ഇന്ത്യാസ് ഗോട്ട് ടാലന്റ് എന്ന പരിപാടിയിലാണ് രൺവീർ വിവാദ പരാമർശം നടത്തിയത്. ഈ ഭാഷ ഇഷ്ടപ്പെടുന്ന ആരെങ്കിലും ഭൂമിയിലുണ്ടോയെന്ന് കോടതി ചോദിച്ചു. നിങ്ങൾ ഉപയോഗിച്ച വാക്കുകൾ പെൺമക്കളെയും സഹോദരിമാരെയും മാതാപിതാക്കളെയും സമൂഹത്തെയും പോലും ലജ്ജിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!