Kerala
തിരുവനന്തപുരത്ത് ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ദേശീയപാതയിൽ കല്ലമ്പലം ചാത്തൻപാറയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നെടുംപറമ്പ് ഞാറക്കാട്ടുവിള മഠത്തിൽകോണം ശ്യാംകുമാറാണ്(27) മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടം. ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിൽ എതിർദിശയിൽ നിന്നെത്തിയ ശ്യാംകുമാറിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാരിപ്പിള്ളി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.