Gulf
നിമിഷപ്രിയയുടെ മോചനം: ഹൂതി വിമതരുമായി ചർച്ച നടത്തി ഇറാൻ വിദേശകാര്യ മന്ത്രി

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ച് ഇറാൻ. യെമനിലെ ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ കൂടിക്കാഴ്ച നടത്തി. ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് കൂടിക്കാഴ്ച നടത്തിയത്.
നിമിഷപ്രിയയുടെ കാര്യത്തിൽ യെമനുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇറാൻ അറിയിച്ചിരുന്നു. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് അടുത്തിടെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു
നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മിൽ ചർച്ച തുടരുകയാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. 2017 ജൂലൈയിൽ അറസ്റ്റിലായ നിമിഷപ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്.