Kerala
ചൂരൽമല പാലം പുനർനിർമിക്കും: 35 കോടിയുടെ പദ്ധതി നിർദേശം സർക്കാർ അംഗീകരിച്ചു

വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽ നിന്ന് മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം നിർമിക്കുക
മേപ്പാടിയെ, മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളുമായി ബന്ധപ്പിച്ചിരുന്ന പാലമാണ് പുനർനിർമിക്കുന്നത്. ഇനിയൊരു ദുരന്തമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമിതി
ഉരുൾപൊട്ടൽ കാലത്ത് പുഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് കണക്കെടുത്ത് ഇതിനേക്കാൾ ഉയരത്തിലാകും പാലം നിർമിക്കുക. ആകെ നീളം 267.95 മീറ്ററായിരിക്കും. കഴിഞ്ഞ ജൂലൈ 30നാണ് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പാലം ഒലിച്ചുപോയത്.