AbudhabiGulf

സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്ക് അബുദാബിയില്‍ 2,000 ദിര്‍ഹംവരെ പിഴ

ആദ്യ തവണയാണെങ്കില്‍ 500 ദിര്‍ഹം ആയിരിക്കും പിഴ

അബുദാബി: പുകവലിച്ച ശേഷം സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി റോഡ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവര്‍ക്ക് 2,000 ദിര്‍ഹംവരെ പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ മുന്നറിയിപ്പ് നല്‍കി. നിയമലംഘനങ്ങളുടെ ഗൗരവവും അവ ആവര്‍ത്തിക്കുന്നത് പരിഗണിച്ചുമാവും ഭീമമായ തുക പിഴയായി ഈടാക്കുകയെന്ന് നഗരസഭ അധികൃതര്‍ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം 53ാം ദേശീയ ദിനവുമായി ബന്ധപ്പെട്ട് അബുദാബി പോലീസ് 670 നിയമലംഘകര്‍ക്ക് പിഴ ചുമത്തിയിരുന്നു. റോഡിലും മറ്റു പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി സിഗരറ്റ് കുറ്റികളും മറ്റു വസ്തുക്കളും വലിച്ചെറിയുക, ദേശീയ ദിനത്തിന്റെ ഭാഗമായി റോഡില്‍ പെയിന്റും സ്േ്രപ പെയിന്റും ഉപയോഗിച്ച് എഴുതുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും എല്ലാം അന്ന് പോലീസ് പിഴ ചുമത്തിയത്.

സിഗരറ്റ് കുറ്റികള്‍ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്ന നിയമലംഘനം ആദ്യ തവണയാണെങ്കില്‍ 500 ദിര്‍ഹം ആയിരിക്കും പിഴ. വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ ആയിരമായി വര്‍ദ്ധിക്കും. മൂന്നാമതും സമാന കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 2,000 ദിര്‍ഹമാവും. എന്തെങ്കിലും കുടിക്കുകയോ, തിന്നുകയോ ചെയ്തശേഷം അവയുടെ കവര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും പാത്രങ്ങളുമെല്ലാം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാല്‍ ആദ്യ സംഭവമാണെങ്കില്‍ 500 ദിര്‍ഹമാവും പിഴ ഈടാക്കുക. ആവര്‍ത്തിക്കുന്ന കേസുകളില്‍ ആയിരവും 2,000വും ആയി പിഴ കുത്തനെ ഉയരും. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ ആദ്യതവണത്തേക്ക് ആയിരവും ആവര്‍ത്തിക്കുന്ന പക്ഷം പിഴ 2,000വും 4,000വും ആയി വര്‍ദ്ധിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.

Related Articles

Back to top button
error: Content is protected !!