National

വിശാഖപട്ടണം ചാരക്കേസ്: മലയാളി അടക്കം മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

വിശാഖപട്ടണം ചാരക്കേസിൽ മലയാളി അടക്കം മൂന്ന് പേർ പിടിയിൽ. മലയാളി പിഎ അഭിലാഷിനെ കൊച്ചിയിൽ നിന്നാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. കർണാടക ഉത്തര കന്നഡ ജില്ലയിൽ നിന്ന് വേദൻ ലക്ഷ്മൺ ടൻഡേൽ, അക്ഷയ് രവി നായ്ക് എന്നിവരെയും പിടികൂടി.

പിടിയിലായവർ സമൂഹ മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നതായി എൻഐഎ അറിയിച്ചു. അറസ്റ്റിലായ മൂന്ന് പേരും കാർവാർ നാവിക സേനാ ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങൾ കൈമാറി പണം കൈപ്പറ്റിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ

നാവികസേനയുടെ സുപ്രധാന വിവരങ്ങൾ പാക് ചാരസംഘടനക്ക് കൈമാറിയെന്നാണ് കേസ്. നേരത്തെ കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

Related Articles

Back to top button
error: Content is protected !!