Kerala

കോൺഗ്രസിലെ അനൈക്യത്തിൽ ലീഗിന് ആശങ്ക; ഹൈക്കമാൻഡിനെ കാര്യം അറിയിക്കും

കോൺഗ്രസ് നേതൃത്വത്തിലെ അനൈക്യത്തിൽ മുസ്ലീം ലീഗിനുള്ള ആശങ്ക ഹൈക്കമാൻഡിനെ അറിയിക്കും. ഇന്നലെ ചേർന്ന മുസ്ലിം ലീഗ് നേതൃയോഗം ആണ് ഇക്കാര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കുക. ഇതിനായി പികെ കുഞ്ഞാലിക്കുട്ടിയെ യോഗം ചുമതലപ്പെടുത്തി.

കോൺഗ്രസ് നേതൃത്വത്തിലെ അനൈക്യം മുന്നണിയുടെ വിജയസാധ്യതകളെ ബാധിക്കുമോയെന്ന ആശങ്കയാണ് മുസ്ലിം ലീഗിനുള്ളത്. കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് ലീഗ് നേതൃയോഗത്തിൽ ശക്തമായ വിമർശനമാണ് ഉയർന്നത്

ജില്ലാ പ്രസിഡന്റുമാരും മറ്റ് ഭാരവാഹികളും ഇക്കാര്യം യോഗത്തിൽ ചൂണ്ടിക്കാട്ടി. കോൺഗ്രസിലെ അനൈക്യം കാരണം താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയുന്നില്ലെന്നും വിമർശനമുയർന്നു.

Related Articles

Back to top button
error: Content is protected !!