Kerala
വയനാട് കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു, രണ്ട് പേർക്ക് പരുക്ക്

വയനാട് മാനന്തവാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കാട്ടിമൂല പഴയ റേഷൻ കടയ്ക്ക് സമീപം കാപ്പുമ്മൽ വീട്ടിൽ ജഗന്നാഥനാണ്(20) മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു
സഹയാത്രികനായ ആലാറ്റിൽ വടക്കേപറമ്പിൽ അനൂപ്(20), കാർ ഡ്രൈവർ വാളാട് നിരപ്പേൽ എൻഎം സണ്ണി(56) എന്നിവർ പരുക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വാളാട് കുരിക്കിലാൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ജഗന്നാഥനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല