റമദാന്‍: തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കുള്ള ഇമാമുമാരെ പ്രഖ്യാപിച്ച് സൗദി മതകാര്യ വകുപ്പ്
ഇരു ഹറം മതകാര്യ പ്രസിഡന്‍സിയാണ് മക്കാ ഹറമില്‍ പ്രഖ്യാപനം നടത്തിയത്

റിയാദ്: റമദാന്‍ ദിനങ്ങള്‍ക്ക് തുടക്കമാവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തറാവീഹിനും തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കാനുള്ള ഇമാമുമാരുടെ പേരുകള്‍ സഊദി മതകാര്യ വകുപ്പ് പ്രഖ്യാപിച്ചിപിച്ചിരിക്കുന്നത്.
ഇരു ഹറം മതകാര്യ പ്രസിഡന്‍സിയാണ് മക്കാ ഹറമില്‍ പ്രഖ്യാപനം നടത്തിയത്. ഡോ അബ്ദുറഹ്മാന്‍ അല്‍ സുദൈസ്, ശൈഖ് മാഹിര്‍ അല്‍ മുഐ ക്കിലി, ശൈഖ് അബ്ദുല്ല അല്‍ ജുഹനി, ശൈഖ് ബന്ദര്‍ ബലീല, ശൈഖ് യാസിര്‍ അല്‍ ദോസരി, ശൈഖ് ബദര്‍ അല്‍ തുര്‍ക്കി, ഡോ. ശൈഖ് വലീദ് അല്‍ ശംസാന്‍ എന്നിവര്‍ നേതൃത്വം നല്‍കും. മദീനയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് അഹമ്മദ് ബിന്‍ അലി അല്‍ ഹുദൈഫി, ശൈഖ് ഖാലിദ് മുഹന്ന, ശൈഖ് അബ്ദുല്ല ബുഐജാന്‍, ശൈഖ് അഹമ്മദ് താലിബ്, ശൈഖ് അബ്ദുല്ല ഖുറാഫി, ശൈഖ് മുഹ്‌സിന്‍ അല്‍ ഖാസിം, ശൈഖ് സാലിഹ് ബുദൈര്‍, ശൈഖ് മുഹമ്മദ് ബര്‍ഹാജി എന്നിവരാവും നേതൃത്വം നല്‍കുക.