Kerala

രാഷ്ട്രീയ യജമാനൻമാർക്ക് വേണ്ടി ഗവർണർമാർ രാഷ്ട്രീയം കളിക്കുന്നുവെന്ന് മുഖ്യമന്ത്രി

യുജിസി കരട് നിർദേശങ്ങൾ ഫെഡറലിസത്തെ തകർക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങളെ പൂർണമായി ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമം. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

നിയമസഭാ മന്ദിരത്തിൽ നടന്ന കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു. യുജിസി കരട് നിർദേശങ്ങളിലെ നിയമന നിർദേശങ്ങളോടാണ് പ്രധാന എതിർപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരട് നിർദേശം ആരെയും വിസി ആക്കാൻ ചാൻസലർക്ക് അധികാരം നൽകുന്നതാണ്. നിയമസഭകളുടെ അധികാരത്തെയാണ് വെല്ലുവിളിക്കുന്നത്

ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാർ സംസ്ഥാന സർക്കാരുകളെ സമ്മർദത്തിലാക്കാൻ ശ്രമിക്കുകയാണ്. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ തീരുമാനമെടുക്കാൻ വൈകുകയാണ്. രാഷ്ട്രീയ യജമാനൻമാർക്ക് വേണ്ടി ഗവർണർമാർ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിലും സമാന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കൺവെൻഷൻ സംഘടിപ്പിച്ചതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയാണെന്ന് വിഡി സതീശൻ പറഞ്ഞു. ഭരണഘടനക്കുള്ളിൽ നിന്നായിരിക്കണം പ്രവർത്തിക്കേണ്ടതെന്നും സതീശൻ പറഞ്ഞു. തെലങ്കാന ഉപമുഖ്യമന്ത്രി, കർണാടക, തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിമാർ അടക്കം പരിപാടിയിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!