Kerala
13കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരത്ത് 13കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോളേജ് വൈസ് പ്രിൻസിപ്പൽ അടക്കം മൂന്ന് പേർ കൂടി പിടിയിൽ. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് റഫീക്ക്, വിദ്യാർഥികളായ മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് ഷമീർ എന്നിവരാണ് അറസ്റ്റിലായത്
മുഹ്സിനും ഷമീറും കുട്ടിയെ പീഡിപ്പിച്ചതിനും മുഹമ്മദ് റഫീക്കിനെ പീഡന വിവരം മറച്ചുവെച്ചതിനുമാണ് അറസ്റ്റ് ചെയ്തതത്. കല്ലമ്പലത്തെ സ്വകാര്യ കോളേജ് ഹോസ്റ്റലിൽ വെച്ചാണ് 13കാരൻ ലൈംഗിക പീഡനത്തിന് ഇരയായത്
ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കേസിൽ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണ്.