
ദുബായ്: ഗതാഗത നവീകരണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് ആര്‍ടിഎ. അര്‍ജാന്‍, അല്‍ ബര്‍ഷ സൗത്ത് എന്നിവിടങ്ങളില്‍ കൂടുതല്‍ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് ആര്‍ടിഎ അധികൃതര്‍ നാട്ടുകാരുടെ അഭിപ്രായം തേടിയിരിക്കുന്നത്.
ഉമ്മു സുഖീം, ഹെസ്സ സ്ട്രീറ്റ്, അല്‍ ഹഫി സ്ട്രീറ്റ് എന്നിവയുടെ വികസനത്തിനും നിലവില്‍ പുരോഗമിക്കുന്ന പ്രധാന റോഡുകളുടെ വികസന പദ്ധതികളുമായും ഇവിടെ നിര്‍മ്മാണം പുരോഗമിക്കുന്ന സൈക്കിള്‍ പാതയുമായും ബന്ധപ്പെട്ടുമെല്ലാമാണ് ജനങ്ങളോട് അഭിപ്രായം ആരാഞ്ഞിരിക്കുന്നതെന്ന് ആര്‍ടിഎ ട്രാഫിക് റോഡ്സ് ഏജന്‍സി വിഭാഗം ഡയറക്ടര്‍ അഹമ്മദ് അല്‍ ഖസൈമി വ്യക്തമാക്കി.