DubaiGulf

കേരളത്തില്‍ രണ്ട് ഐടി പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കുമെന്ന് യൂസഫലി

ദുബായ്: കേരളത്തില്‍ ലുലു ഗ്രൂപ്പിന് കീഴില്‍ 2 ഐടി പാര്‍ക്കുകള്‍ കൂടി നിര്‍മിക്കുമെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. ലോകത്തിനു മുന്‍പില്‍ കേരളത്തെ മികച്ച രീതിയില്‍ പ്രചരിപ്പിക്കാന്‍ നമുക്ക് സാധിക്കണം. എന്നാലേ കൂടുതല്‍ നിക്ഷേപം സംസ്ഥാനത്തേക്ക് എത്തൂ. കേരള നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍.

നിക്ഷേപ സമ്മേളനവുമായി സഹകരിക്കാന്‍ പ്രതിപക്ഷം എടുത്ത തീരുമാനം വളരെ നല്ല നിലപാടാണ്. നിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തില്‍ കക്ഷിരാഷ്ട്രീയത്തിന്റെ കാര്യമില്ല. പ്രതിപക്ഷം കൂടി സഹകരിച്ചാലെ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കൂ. പ്രതിപക്ഷം എതിര്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ നിക്ഷേപം നടക്കുന്നവര്‍ക്ക് അത് സംശയം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നിസ്സഹകരിച്ചാല്‍ സര്‍ക്കാര്‍ മാറിയാല്‍ തങ്ങള്‍ നിക്ഷേപിച്ച പദ്ധതിയുടെ ഭാവിയെക്കുറിച്ച് നിക്ഷേപകര്‍ക്ക് ആശങ്കകയുണ്ടാവും. കേരളത്തില്‍ വന്‍ നിക്ഷേപം നടത്തിയ ഗ്രൂപ്പാണ് ലുലുവെന്നും യൂസഫലി ഓര്‍മിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!