
കുവൈത്ത് സിറ്റി: വിശുദ്ധ റമദാന്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ രാജ്യത്തെ വില പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു കുവൈത്ത്. റമദാന്റെ മറവില്‍ അന്യായമായി വില വര്‍ദ്ധനവ് വരുത്തുന്നവരെ കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് പരിശോധന സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
മാര്‍ക്കറ്റിലെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് ഉപഭോക്താക്കളെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവരെ ലക്ഷ്യമിട്ടാണ് സംഘം പരിശോധന നടത്തുന്നത്. ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കാനാണ് വിലവര്‍ധന അടക്കമുള്ള തെറ്റായ സമ്പ്രദായങ്ങളെ തടയാന്‍ സംഘത്തെ നിയോഗിച്ചിരിക്കുന്നതെന്ന് കുവൈറ്റ് അധികൃതര്‍ വ്യക്തമാക്കി.