World
ഇസ്രായേലിലെ ടെൽ അവീവിൽ നിർത്തിയിട്ട ബസുകളിൽ സ്‌ഫോടനം; ആളപായമില്ല

ഇസ്രായേലിലെ ടെൽ അവീവിൽ മൂന്ന് ബസുകളിൽ സ്‌ഫോടനം. രണ്ട് ബസുകളിലെ ബോംബുകൾ നിർവീര്യമാക്കി. നിർത്തിയിട്ടിരുന്ന ബസുകളിലാണ് സ്‌ഫോടനം നടന്നത്. ഇതിനാൽ തന്നെ ആളപായമില്ല. ഭീകരാക്രമണമാണ് നടന്നതെന്ന് ഇസ്രായേൽ പറഞ്ഞു.
ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ മൂന്നാഴ്ച പിന്നിടുമ്പോഴാണ് ആക്രമണം നടന്നിരിക്കുന്നത്. നാലര ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന നഗരമാണ് ടെൽ അവീവ്. നഗരത്തിൽ നിർത്തിട്ടിരുന്ന ബസിലാണ് സ്‌ഫോടനം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ പുറപ്പെടാൻ നിന്ന ബസിലാണ് സ്‌ഫോടനം നടന്നതെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു
വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് സ്‌ഫോടനത്തിന് പിന്നിലെന്നും ഉടൻ തന്നെ വെസ്റ്റ് ബാങ്കിൽ സൈനിക നടപടി ആരംഭിക്കുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകി. നിലവിൽ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല