Kerala
മലപ്പുറം കൽപ്പകഞ്ചേരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

മലപ്പുറം കൽപ്പകഞ്ചേരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. 62 വയസുള്ള ആമിനയാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൽപ്പകഞ്ചേരിയിലെ കാവുപുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
രാവിലെ ഏഴ് മണിയോടെയായിരുന്നു ക്രൂര കൊലപാതകം. ആമിനയും ഭർത്താവും മാനസിക വെല്ലുവിളി നേരിടുന്ന മകനുമാണ് ഒരു വീട്ടിൽ താമസിക്കുന്നത്. കൃത്യം നടക്കുന്ന സമയത്ത് ആമിനയുടെ ഭർത്താവ് ഇറച്ചിക്കടയിലേക്ക് ജോലി ചെയ്യുന്നതിനായി പോയിരിക്കുകയായിരുന്നു.
മകൻ ചില ആവശ്യങ്ങൾ പറഞ്ഞപ്പോൾ ആമിന അത് കേൾക്കാൻ കൂട്ടാക്കിയില്ല. ഇതിൽ കോപാകുലനായ മകൻ അടുക്കളയിലായിരുന്ന ആമിനയുടെ പിന്നിലൂടെ ചെന്ന് അപ്രതീക്ഷിതമായി കത്തിയെടുത്ത് വെട്ടുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ആമിനയെ മകൻ ഗ്യാസ് കുറ്റിയെടുത്ത് തലയ്ക്കടിക്കുകയും ചെയ്തു.