Kerala

സിപിഐയുടെ എതിർപ്പ് തള്ളി; കിഫ്ബി റോഡുകളിൽ ടോൾ പിരിവ് ഉറപ്പായി

കിഫ്ബിയെ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വരുമാന സ്രോതസ് കണ്ടെത്താൻ കഴിയണമെന്നും എൽഡിഎഫ് നേതൃത്വം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതോടെ കിഫ്ബി റോഡുകളിൽ ടോൾ പിരിവ് ഉറപ്പായി. സിപിഐ അടക്കമുള്ള ഘടകകക്ഷികൾ ഉന്നയിച്ച എതരഭിപ്രായം തള്ളിയാണ് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ സർക്കുലർ ഇറക്കിയത്

വൻകിട പദ്ധതികൾ വഴി ജനങ്ങൾക്ക് ദോഷം ചെയ്യാത്ത നിലയിൽ വരുമാന സ്രോതസ് കണ്ടെത്താൻ കഴിയണമെന്നാണ് എൽഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത്. കിഫ്ബിയെ സംരക്ഷിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്

കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് യോഗത്തിൽ ബ്രൂവറിക്ക് അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് ടോളിനും പച്ചക്കൊടി കാട്ടിയിരിക്കുന്നത്. വരുമാനം കണ്ടെത്തിയില്ലെങ്കിൽ കിഫ്ബിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന് സിപിഎം യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Back to top button
error: Content is protected !!