ഇൻസ്റ്റന്റ് ലോൺ ആപ് തട്ടിപ്പ്: രണ്ട് മലയാളികളെ കൂടി ഇ ഡി അറസ്റ്റ് ചെയ്തു

ഇൻസ്റ്റന്റ് ലോൺ ആപ് തട്ടിപ്പിൽ രണ്ട് മലയാളികൾ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഇഡിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജനുവരിയിൽ ഇൻസ്റ്റന്റ് ലോൺ ആപ് തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു
ചെന്നൈ കാഞ്ചിപുരം സ്വദേശികളായ നാല് പേരെയാണ് ജനുവരിയിൽ അറസ്റ്റ് ചെയ്തത്. ഡാനിയൽ സെൽവകുമാർ, കതിരവൻ രവി, ആന്റോ പോൾ, അലൻ സാമുവൽ എന്നിവരായിരുന്നു അറസ്റ്റിലായിരുന്നത്. പിന്നാലെ കേരളത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ഇഡിയുടെ നിലവിലെ അറസ്റ്റ്
ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്ത രേഖകൾ ദുരുപയോഗം ചെയ്തു. ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഫോണിന്റെ നിയന്ത്രണം പ്രതികൾ കൈക്കലാക്കുന്നു, മോർഫിംഗിലൂടെ നഗ്നചിത്രങ്ങൾ കാണിച്ച് ഇടപാടുകാരിൽ നിന്ന് വലിയ തുക തട്ടുന്നു തുടങ്ങിയ കാര്യങ്ങളും ഇഡി കണ്ടെത്തിയിരുന്നു. 1600 കോടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇവർ നടത്തിയത്.