GulfSaudi Arabia
മധ്യസ്ഥ ചര്‍ച്ച: സൗദിക്ക് റഷ്യന്‍ പ്രസിഡന്റിന്റെ പ്രശംസ

റിയാദ്: റഷ്യ-യുഎസ് മധ്യസ്ഥ ചര്‍ച്ചക്ക് നേതൃത്വം നല്കിയ സൗദി അറേബ്യക്ക് റഷ്യന്‍ പ്രസിഡന്റിന്റെ പ്രശംസ. സൗദി ഭരണാധികാരിയും ഇരു ഹറമുകളുടെ കാവല്ക്കാരനുമായ സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെയുമാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിന് പ്രശംസിക്കുകയും രാജ്യത്തിന്റെ നന്ദി അറിയിക്കുകയും ചെയ്തത്.
റിയാദില്‍ ആയിരുന്നു സൗദിയുടെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചയ്ക്ക് അവസരം ഒരുക്കിയത്. താന്‍ തന്റെ ആത്മാര്‍ത്ഥമായ നന്ദി സൗദി ഭരണനേതൃത്വത്തെ അറിയിക്കുന്നതായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പുടിന് വ്യക്തമാക്കി. ഏറെ സൗഹൃദപരമായ അന്തരീക്ഷത്തിലാണ് സൗദിയിലെ ചര്‍ച്ചകള്‍ നടന്നതെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.