National
പരീക്ഷയിൽ കോപ്പിയടിച്ചതിനെ തുടർന്നുള്ള തർക്കം; ബിഹാറിൽ വിദ്യാർഥി വെടിയേറ്റ് മരിച്ചു

പത്താം ക്ലാസ് പരീക്ഷയിൽ കോപ്പിയടിച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ബിഹാറിൽ ഒരു വിദ്യാർഥി വെടിയേറ്റ് മരിച്ചു. റോഹ്താസ് ജില്ലയിലാണ് സംഭവം. തർക്കത്തെ തുടർന്ന് വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിനിടെയാണ് വിദ്യാർഥിക്ക് വെടിയേറ്റത്
രണ്ട് വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഒരാൾക്ക് കാലിനും മറ്റൊരാൾക്ക് ശരീരത്തിന്റെ പിൻഭാഗത്തുമാണ് വെടിയേറ്റത്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
വിദ്യാർഥികൾ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മരിച്ച വിദ്യാർഥിയുടെ കുടുംബവും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് സുരക്ഷ ശക്തമാക്കിയത്.