Kerala
സാറ്റലൈറ്റ് ഫോൺ ഉപയോഗം: മുണ്ടക്കയത്ത് ഇസ്രായേൽ ദമ്പതികൾ പിടിയിൽ

മുണ്ടക്കയത്ത് സാറ്റലൈൺ ഫോൺ ഉപയോഗിച്ചതിന് ഇസ്രായേൽ ദമ്പതികൾ പിടിയിൽ. ഇന്റലിജൻസ് വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് മുണ്ടക്കയം പോലീസ് വിനോദ സഞ്ചാരികളായ ഇസ്രായേൽ ദമ്പതികളെ കസ്റ്റഡിയിലെടുത്തത്
ആലപ്പുഴയിൽ എത്തിയ ഇയാൾ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതോടെ ടെലികോം വിഭാഗം അനധികൃത സിഗ്നൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്.
സാറ്റലൈറ്റ് ഫോൺ ഉപയോഗത്തിന് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം അറിയാതെയാണ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതെന്ന് ഇസ്രായേൽ പൗരൻ പറഞ്ഞു. ദുബൈയിൽ നിന്നാണ് ഇത് വാങ്ങിയത്.