Kerala
അറസ്റ്റിന് കളമൊരുങ്ങിയതോടെ പിസി ജോർജ് ഒളിവിൽ പോയതായി സൂചന

വിദ്വേഷ പരാമർശ കേസിൽ അറസ്റ്റ് ഭീഷണി നേരിടുന്നതോടെ ബിജെപി നേതാവ് പിസി ജോർജ് ഒളിവിൽ പോയതായി സൂചന. പിസി ജോർജിന് നോട്ടീസ് നൽകാൻ പോലീസ് പൂഞ്ഞാറിലെ വീട്ടിലെത്തിയെങ്കിലും നേരിട്ട് നൽകാനായില്ല. രണ്ട് തവണ വീട്ടിലെത്തിയെങ്കിലും പോലീസിന് ജോർജിന് നേരിട്ട് കാണാനായില്ല
പിസി ജോർജ് വീട്ടിൽ ഇല്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. അറസ്റ്റ് ഒഴിവാക്കാനായി പിസി ജോർജ് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് വിവരം. അതേസമയം അറസ്റ്റ് വൈകുന്നുവെന്ന് ആരോപിച്ച് എസ് ഡി പി ഐ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ജോർജിനെ അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദേശം നൽകിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു തീരുമാനം.