ആഗോള നിക്ഷേപ സംഗമം: കേരളത്തിൽ 5000 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് ഷറഫ് ഗ്രൂപ്പ്

ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് കേരള പദ്ധതിയിൽ വമ്പൻ പ്രഖ്യാപനം. കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിന്റെ അവസാന ദിനമായ ഇന്ന് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ലോജിസ്റ്റിക്സ് മേഖലയിൽ നിക്ഷേപം നടത്തുമെന്നാണ് പ്രഖ്യാപനം
വ്യവസായ സെക്രട്ടറിക്കൊപ്പം മാധ്യമങ്ങളെ കണ്ട ഗ്രൂപ്പ് മേധാവി ഷറഫുദ്ദീൻ ഷറഫ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആദ്യ ദിനം തന്നെ അദാനി ഗ്രൂപ്പ് 30,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ഇതിൽ വിഴിഞ്ഞത്ത് 20,000 കോടിയുടെ ്അധിക നിക്ഷേപമെത്തും
5000 കോടിയുടെ ഇ കൊമേഴ്സ് ഹബും അദാനി ഗ്രൂപ്പ് ആരംഭിക്കും. തിരുവന്തപുരം വിമാനത്താവളത്തിൽ 5000 കോടിയുടെ വികസന വാഗ്ദാനമാണ് അദാനി ഗ്രൂപ്പ് നടത്തിയത്. തെലങ്കാനയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 3000 കോടി രൂപയുടെ നിക്ഷേപ താത്പര്യവുംഅറിയിച്ചിട്ടുണ്ട്.