
മസ്‌കറ്റ്: വോഡഫോണിന്റെ സിം കാര്‍ഡ് ലേലത്തില്‍ പോയത് ഒമ്പത് കോടി ഇന്ത്യന്‍ രൂപക്ക്. ലേലത്തില്‍ ലഭിച്ച മുഴുവന്‍ തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വോഡഫോണ്‍ അധികൃതര്‍ അറിയിച്ചു. 7777 7777 എന്ന നമ്പര്‍ ആണ് 4,29,500 ഒമാനി റിയാലിന് (9,64,76,649.14 ഇന്ത്യന്‍ രൂപ) ലേലത്തില്‍ പോയത്. ഒമാനില്‍ ഒരു മൊബൈല്‍ നമ്പറിനു ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണിത്.
ഒമാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയാണ് ലേല വിവരം വെളിപ്പെടുത്തിയത്. ഡയമണ്ട് ഗോള്‍ഡ് നമ്പറുകള്‍ ഉള്‍പ്പെട്ട ആറെണ്ണമാണ് ലേലത്തില്‍ വച്ചത്. ഇവയില്‍ നിന്ന് ലഭിച്ച മുഴുവന്‍ വരുമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.