AbudhabiGulf

2027ലെ ഐഡെക്‌സ്-നവ്‌ഡെക്‌സ് പ്രദര്‍ശനം: 70 ശതമാനം സ്ഥലവും ബുക്ക് ചെയ്യപ്പെട്ടതായി അധികൃതര്‍

അബുദാബി: 20027ലെ ഐഡെക്‌സ്-നവ്‌ഡെക്‌സ് പ്രദര്‍ശനത്തിനുള്ള 70 ശതമാനം സ്ഥലവും ബുക്ക് ചെയ്യപ്പെട്ടതായി ഐഡെക്‌സ് വക്താവ് നാസര്‍ അല്‍ മുഹൈറി വെളിപ്പെടുത്തി. ജനുവരി 21 മുതല്‍ 25 വരെ ആയിരിക്കും 2027ലെ ഐഡെക്‌സ് എക്‌സ്ബിഷന്‍ നടക്കുക.

2025 എഡിഷന്‍ ഐഡെക്‌സ്-നവ്‌ഡെക്‌സ് പ്രതിരോധ പ്രദര്‍ശനത്തിന്റെ ഇന്നലെ നടന്ന സമാപനത്തിനിടെയാണ് ഐഡെക്‌സ് വക്താവ് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാമിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിരോധ സന്ദര്‍ശനത്തിലേക്ക് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടുള്ള പങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നത്. ഈ പങ്കാളിത്തം പ്രതിരോധ രംഗത്തെ രാജ്യാന്തരതലത്തിലെ പ്രധാനപ്പെട്ട ഒരു രാജ്യമായി യുഎഇ മാറിയെന്നാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!