Kerala

താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്കു കാല്‍ തെന്നി വീണു; യുവാവ് മരിച്ചു

വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശി അമല്‍ (23) ആണ് മരിച്ചത്.

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ നിന്ന് കാല്‍ തെന്നി കൊക്കയിലേക്കു വീണ് യുവാവ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശി അമല്‍ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഒമ്പതാം വളവിന് സമീപത്താണ് സംഭവം.

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വയനാട്ടിലേക്കുള്ള വിനോദയാത്രയിലായിരുന്നു. ട്രാവലര്‍ വാഹനത്തില്‍ പോകുമ്പോള്‍ മൂത്രമൊഴിക്കാനായി ഇറങ്ങിയ സമയത്ത് അബദ്ധത്തില്‍ കാല്‍ തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു. അമല്‍ ഉള്‍പ്പെടെ 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി അമലിനെ കൊക്കയില്‍ നിന്നും പുറത്തെടുത്തു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button
error: Content is protected !!