USAWorld

ഫെഡറല്‍ ജീവനക്കാര്‍ രാജിവയ്‌ക്കേണ്ടി വരുമെന്ന് മസ്ക്; അപലപിച്ച് തൊഴിലാളി യൂണിയന്‍

ന്യൂയോർക്ക്: മസ്‌കിന്‍റെ അന്ത്യശാസനത്തെ അപലപിച്ച് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ രംഗത്ത് എത്തി. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഫെഡറല്‍ ജീവനക്കാര്‍ക്ക് നേരെയുള്ള അങ്ങേയറ്റത്തെ കടുത്ത നടപടിയും അമേരിക്കന്‍ ജനതയ്ക്ക് അവര്‍ നല്‍കുന്ന നിര്‍ണായക സേവനങ്ങളുടെയും നേരെയുള്ള കടന്ന് കയറ്റത്തിന് ഉദാഹരണമാണ് ട്രംപിന്‍റെയും മസ്‌കിന്‍റെയും പുതിയ ഉത്തരവെന്ന് എഎഫ്‌ജിഇ പ്രസിഡന്‍റ് ഇവരെത് കെല്ലി പറഞ്ഞു.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥതലത്തിലെ ഉന്നതരോട് അടക്കം ഇത്തരത്തില്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത് അങ്ങേയറ്റം അവരെ അപമാനിക്കലും ക്രൂരതയുമാണ്. ജീവിതത്തില്‍ പൊതുസേവനത്തിനായി കേവലം ഒരു മണിക്കൂര്‍ പോലും നീക്കിവയ്ക്കാത്ത, പൊതുതെരഞ്ഞെടുപ്പിലൂടെ ഭരണത്തിലേറാത്ത ഒരു ശതകോടീശ്വരന് ഇത്തരം ഒരു നടപടിക്ക് എന്ത് ധാര്‍മികതയാണ് ഉള്ളതെന്നും ഇവര്‍ ചോദിക്കുന്നു. നിയമവിരുദ്ധമായി തങ്ങളുടെ ജീവനക്കാരെ പിരിച്ച് വിടുന്നത് തങ്ങള്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!