അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 18
[ad_1]
രചന: രഞ്ജു ഉല്ലാസ്
“ഇച്ചായാ… എന്നോട് ദേഷ്യപ്പെടരുത്, എനിക്ക് അത് സഹിക്കാൻ പറ്റില്ല…. പ്ലീസ്….”
ആമിയുടെ പറച്ചിൽ കേട്ടതും, ടെന്നീസിന് വല്ലാത്ത വിഷമം തോന്നി.. ആമി ഇത്രമാത്രം കരയാൻ ആയിട്ട്, താൻ അത്രക്ക് ദേഷ്യപ്പെട്ടോ എന്ന് പോലും ഒരു വേള അവൻ ചിന്തിച്ചു പോയി.
“എടോ…. താൻ… തനത് അത്രയ്ക്ക് സീരിയസ് ആയിട്ട് എടുത്തോ.ചെ ചെ… അതൊക്കെ പോട്ടെ ആമി… ഞാൻ എന്റെ ഉള്ളിലെ പേടി കൊണ്ട് പറഞ്ഞു പോയതല്ലേ…. ഒന്നാമത് ഞാനും കൂടി ഇവിടെ ഇല്ലാത്ത സ്ഥിതിക്ക്…”
എന്ന് പറഞ്ഞു കൊണ്ട് അവൻ അവളെ നോക്കി
“കണ്ണ് തുടയ്ക്ക് ആമി, എന്നിട്ട് ഭക്ഷണം എടുത്തു കൊണ്ട് വാ, കഴിക്കാം..ഞാൻ ആണെങ്കിൽ ഇന്ന് പകല് ഒന്നും കഴിച്ചതും ഇല്ല, വല്ലാത്ത വിശപ്പ്.. ആകെ കൂടി രണ്ട് നാരങ്ങ വെള്ളം കുടിച്ചു ആണ് നിന്നത് “
അവൻ അത് പറയുകയും പാവം ആമി, പെട്ടന്ന് തന്നെ ചോറൂo കറികളും എടുത്തു കൊണ്ട് ഊണ് മുറിയിലേക്ക് പോയി.
“എടോ…… എന്റെ സ്വഭാവം ഇങ്ങനെ ഒക്കെയാണ്. എന്തെങ്കിലും ഉണ്ടെങ്കിൽ പെട്ടന്ന് തുറന്നു പറയും, എന്ന് കരുതി താൻ അതൊക്കെ ആ ഒരു മൈൻഡിൽ എടുത്താൽ മതി..ഒന്നും മനസിൽ വെച്ചേക്കരുത് കേട്ടോ…”ഭക്ഷണം കഴിക്കുവാനായി വന്നു ഇരുന്നു കൊണ്ട് ഡെന്നിസ് ആമിയെ നോക്കി പറഞ്ഞു.
അവൾ പക്ഷെ മറുപടി ഒന്നും പറഞ്ഞതുമില്ല…എങ്കിലും കുറച്ചു മുന്നത്തെ കാൾ മുഖം ഒന്ന് തെളിഞ്ഞു എന്ന് അവനു തോന്നി
“ഇച്ചായനു ചോറ് വിളമ്പട്ടെ,”എന്ന് ചോദിച്ചു കൊണ്ട് അവൾ പ്ലേറ്റിലേക്ക് ചോറ് എടുത്തു ഇട്ടു.
“ഞാൻ വിളമ്പിക്കോളാം ആമി,ഇങ്ങു തന്നേക്ക് “
“കുഴപ്പമില്ല,ഇച്ചായൻ ഇരുന്നോ… ഇന്ന് മുഴുവൻ യാത്ര ചെയ്തു ക്ഷീണിച് വന്നതല്ലേ… കഴിച്ചിട്ട് പോയി റെസ്റ്റ് എടുക്ക് “എന്ന് പറഞ്ഞു കൊണ്ട് അവൾ ഉച്ചയ്ക്ക് ഉണ്ടാക്കിയ, പുളിശേരിയും കൂടി അല്പം എടുത്തു ഒഴിച്ച്.. ചെറുപയർ തോരൻ വിളമ്പനായി തുടങ്ങിയപ്പോൾ അവൻ ആമിയുടെ കൈ തണ്ടയിൽ കയറി പിടിച്ചു…
“പുളിശേരി ഉണ്ടല്ലോ, എനിക്ക് ഇനി ഇത്തിരി ചിക്കൻ കറി കൂടി മതി, പയർ തോരൻ ഒക്കെ താൻ കൂട്ടിക്കോ “
ഒരു നിമിഷത്തേക്ക് ആമി അവന്റെ മിഴികളിലേക്ക് ഉറ്റു നോക്കി. ആ നോട്ടത്തിൽ ഡെന്നിസിനും ഒരു വല്ലായ്മ പോലെ തോന്നി.അവളുടെ മിഴികളിലേക്ക് നോക്കുമ്പോൾ എന്തോ വല്ലാത്ത ഒരു ആകർഷണം പോലെ…
ആമി താനും കൂടി ഇരിയ്ക്ക്…നമ്മൾക്ക് ഒരുമിച്ചു കഴിക്കാം പെട്ടന്ന് അവൻ പറഞ്ഞു,
എന്നിട്ടും ആമി അവിടെ തന്നെ അനങ്ങാതെ നിന്നു.
“എന്താ… താനെന്താ ഇരിക്കാത്തത്.. എന്ത് പറ്റിടോ.. “
“അത് പിന്നെ, ഇച്ചായൻ എന്റെ കൈ.. കൈയിൽ നിന്നു വിടാമോ..”
പതർച്ചയോടെ തന്നെ നോക്കി പറയുന്നവളെ കാൺങ്കെ അവൻ പെട്ടന്ന് കൈ യുടെ പിടിത്തം മാറ്റി…
“സോറി ടോ “
അവൻ വേഗന്നു കഴിച്ചു തീർക്കുന്നത് നോക്കി കൊണ്ട് ആമി ഒരു ചിരിയോടെ ഇരുന്നു.
“ചിക്കനൊന്നും കൂട്ടില്ലലോ അല്ലേ, ട്രൈ ചെയ്തു നോക്കെടോ.. നല്ല ടേസ്റ്റി ആണ്.”
അവൻ പറഞ്ഞതും ആമി വായ പൊത്തി…
എന്നിട്ട് നിഷേഥാർത്ഥത്തിൽ തലകുലുക്കി..
എനിക്ക് ഈ ചിക്കനും മീനും മട്ടനും ഒന്നും ഇല്ലാതേ പറ്റില്ല കൊച്ചേ,സാവിത്രി ചേച്ചി കൂടി പോയ സ്ഥിതിക്ക് ഇനി എന്റെ കാര്യം കട്ട പ്പൊകയാകും.
.ഇനി വേറെ ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ .ആലോചനയോട് കൂടി അവൻ ഇരുന്നു.
” ക്ലീൻ ചെയ്തു വാങ്ങിക്കൊണ്ടു വരുവാണെങ്കിൽ ഞാൻ ഉണ്ടാക്കിത്തരാo ഇച്ചായാ… “
“അതിനു നിനക്ക് ഇത് വല്ലോം വെച്ചുണ്ടാക്കാൻ അറിയാമോ ആമിക്കൊച്ചേ..പട്ടര് പെണ്ണിനെ കൊണ്ട് ഇതൊക്കെ ഉണ്ടാക്കിച്ചു എന്നെങ്ങാനും മിന്നു അറിഞ്ഞാൽ പിന്നെ അത് മതി .”
അവന്റെ വിളി കേട്ടതും ആമി ഒന്ന് ചിരിച്ചു.
ആദ്യം ആയിട്ട് ആണ് ഡെന്നിസ് അവളെ ആമിക്കൊച്ചേ എന്നോക്കെ വിളിക്കുന്നത്.
“യു ട്യൂബിൽ നോക്കി ഉണ്ടാക്കാം… ഇച്ചായനും കൂടി ഹെല്പ് ചെയ്താൽ മതി…”
“ഹ്മ്മ്… എന്തെങ്കിലും ചെയ്യാം, “
എന്ന് പറഞ്ഞു കൊണ്ട് അവൻ കൈ കഴുകാനായി എഴുനേറ്റ്.
പെട്ടന്ന് തന്നെ അവളും.ഡെന്നിസ് അവളെ കൈ എടുത്തു വിലക്കി.
“നീ അത് മുഴുവനും കഴിച്ചു തീർത്തിട്ട് എഴുന്നേറ്റാൽ മതി, ആകെ കൂടി ഒരു അടയ്ക്കാക്കുരുവിടെ അത്രയുമൊള്ളൂ… എന്നതെങ്കിലും ഒക്കെ നേരം വണ്ണം കഴിയ്ക്ക് “എന്നും പറഞ്ഞുകൊണ്ട് അവൻ കൈ കഴുകാനായി പ്പോയി.
വാഷ് ബേസിന്റെ അരികിലേക്ക് ചെന്നപ്പോൾ അവിടെ വെച്ചിരിക്കുന്ന മിററിൽ കൂടെ ഡെന്നിസ് ആമിയെ ഒന്ന് നോക്കി..
പാവം…. താൻ ഒന്ന് ദേഷ്യപ്പെട്ടപ്പോൾ കൊച്ചിന് സങ്കടം ആയി, പോയി.. പക്ഷെ ഇതൊക്കെ ആണോ തന്റെ ദേഷ്യം, ശരിക്കും ഉള്ള ദേഷ്യം എങ്ങാനും കണ്ടാലു പെൺ കൊച്ചു ഇവിടെ മുഴുവൻ മൂത്രം ഒഴിച്ച് നാറ്റിക്കും.
ഓർത്തതും അവൻ ഒരൊറ്റ ചിരി ആയിരുന്നു.
ആമി ആണെങ്കിൽ ഞെട്ടി പോയി.. ആദ്യം ആയിട്ട് ആണ് അവന്റെ ചിരിയ്ക്കുന്ന മുഖം തന്നെ അവളൊന്നു കാണുന്നത്.. തന്നെ നോക്കി ചിരിയോടെ വരുന്ന ഡെന്നിസിനെ കണ്ടതും ആമി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.
ആമി കഴിച്ചോടോ?
ഹ്മ്മ്….ഇച്… ഇച്ചായൻ എന്തിനാ ചിരിക്കൂന്നേ.
ഹേയ് ഒന്നുല്ല കൊച്ചേ, ഞാൻ വെറുതെ നിന്നെക്കുറിച്ച് ഓർത്തതാണ്.
എന്നെക്കുറിച്ച്….. എന്താണ് ഇച്ചായ.. അവൾക്കൊന്നും മനസ്സിലായില്ല.
കുറച്ചു മുന്നേ,നടന്ന സംഭവങ്ങൾ ഓർത്തു പോയതാ കൊച്ചേ….
അപ്പോഴേക്കും അവളുടെ നെറ്റി ചുളിഞ്ഞു..
അല്ലാ….. ഞാൻ ദേഷ്യപ്പെട്ടു എന്നു പറഞ്ഞല്ലേ നീ കരഞ്ഞ നിലവിളിച്ചത്.. അപ്പോൾ ശരിക്കുമുള്ള എന്റെ ദേഷ്യം കണ്ടാൽ നീ എന്ത് ചെയ്യും, എന്നോർത്ത് പോയി…. അതും പറഞ്ഞുകൊണ്ട് ഡെന്നിസ് അടുക്കളയിലേക്ക് ചെന്നു. ബ്രൂട്ടസിന് കഴിക്കാനുള്ള ചോറും ഇറച്ചിക്കറിയും എടുത്ത്, വെളിയിലേക്ക് ഇറങ്ങിപ്പോയി.
“എടാ,,, നീ ഇന്ന് വെജിറ്റേറിയൻ ഫുഡ് ഒക്കെയായിരുന്നോ കഴിച്ചത്..എന്നിട്ട് എങ്ങനെയുണ്ട് ഇഷ്ടമായോ നിനക്ക്,” ബ്രൂട്ടസിനോട് അവൻ പതിയെ ചോദിച്ചു. എന്നിട്ട് അവന്റെ ലോക്ക് മാറ്റി കൂട്ടിൽ നിന്നും വെളിയിലേക്ക് വിട്ടു. ചാടി ഇറങ്ങിയ ശേഷം ബ്രൂട്ടസ് ആണെകിൽ ഡെന്നിസിന്റെ ചുറ്റിനും വട്ടം കറങ്ങി കൊണ്ട് അവന്റെ ദേഹ
ത്തേക്ക് ചാടി കയറി….
പെട്ടന്ന് ആയിരുന്നു അവന്റെ ഫോൺ ശബ്‌ദിച്ചത്..
ആമി നോക്കിയപ്പോൾ ഡെന്നിസ് വെളിയിൽ ആയിരുന്നു.
ഫോണും എടുത്തു കൊണ്ട് സിറ്റ് ഔട്ടിലേക്ക് വന്നതും ബ്രൂട്ടസ് അവളുടെ അടുത്തേക്ക് ഓടി വന്നു… അത്രമാത്രമേ അവൾക്ക് ഓർമയൊള്ളു….
ഇച്ചായാ… എന്നൊരു അലർച്ചയോടുകൂടി അവൾ ബോധംകെട്ടു നിലത്തേക്ക് വീണു പോയിരുന്നു..
ഡെന്നിസിന്റെ അടുത്ത് കളിയ്ക്കുന്നതുപോലെ, ബ്രൂട്ടസ് ആണെങ്കിൽ ആമിയുടെ അടുത്തേക്ക് ഓടി വന്നതായിരുന്നു. അവളുടെ മേലേക്ക് ഉയർന്നുപൊങ്ങിയതും പാവം ആമി പേടിച്ചുപോയി……കാത്തിരിക്കൂ………
[ad_2]