
അബുദാബി: പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള റമദാന് സമയക്രമം യുഎഇ പ്രഖ്യാപിച്ചു. യുഎഇ മനുഷ്യവിഭവ മന്ത്രാലയമാണ് റമദാന് മാസത്തേക്കുള്ള പ്രത്യേക പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴംവരെ രാവിലെ 9 മുതല്‍ 2:30 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതല്‍ 12 വരെയുമാണ് പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള സമയക്രമം.
ദിവസത്തേക്ക് നിശ്ചയിച്ചിരിക്കുന്ന മൊത്തം സമയം കമ്പനികള്‍ക്ക് അവരുടെ താല്പര്യങ്ങള്ക്കനുസരിച്ച് മാറ്റാവുന്നതാണ്. എന്നാല്‍ പരമാവധി ജോലി ചെയ്യിക്കേണ്ട സമയം ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചതിലും കൂടുതലാവാന്‍ പാടില്ല. സ്ഥാപനങ്ങള്‍ക്ക് വര്‍ക്ക് അറ്റ് ഹോം പോലുള്ള സംവിധാനത്തിനും പ്രവര്‍ത്തിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.