Kerala

മന്ത്രിസഭ നിയമന ശുപാർശ നൽകിയ ഷിനു ചൊവ്വ കായിക ക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടു

ബോഡി ബിൽഡിംഗ് താരത്തെ പോലീസിൽ ഇൻസ്‌പെക്ടറായി നിയമിക്കാനുള്ള മന്ത്രിസഭാ നീക്കത്തിന് തിരിച്ചടി. മന്ത്രിസഭ നിയമന ശുപാർശ നൽകിയ ഷിനു ചൊവ്വ കായിക ക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടു. ഇന്ന് രാവിലെ നടന്ന പരീക്ഷയിൽ 100 മീറ്റർ ഓട്ടം, ലോംഗ് ജംപ്, ഹൈ ജംപ്, 1500 മീറ്റർ എന്നിവയിൽ ഷിനു പരാജയപ്പെട്ടു

ചട്ടങ്ങൾ മറികടന്ന് ആംഡ് പോലീസ് ഇൻസ്‌പെക്ടറാക്കാനാണ് മന്ത്രിസഭ ശുപാർശ നൽകിയത്. ആംഡ് ബറ്റാലിയൻ ഇൻസ്‌പെക്ടർമാരായി കായിക താരങ്ങളെ നിയമിക്കരുതെന്ന ഉത്തരവ് മറികടന്നായിരുന്നു ശുപാർശ

മന്ത്രിസഭാ യോഗത്തിലായിരുന്നു ഇതിന് അംഗീകാരം നൽകിയത്. നിരവധി കായിക താരങ്ങൾ ജോലിക്കായി കാത്തിരിക്കുമ്പോഴായിരുന്നു മാനദണ്ഡങ്ങൾ ലംഘിച്ച് ബോഡി ബിൽഡിംഗ് താരങ്ങളെ നിയമിക്കാനുള്ള നീക്കം.

Related Articles

Back to top button
error: Content is protected !!