
മസ്‌കറ്റ്: പോലീസെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്ത ആളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. മാസ്‌കറ്റ് ഗവര്‍ണറേറ്റിലെ പോലീസ് കമാന്‍ഡ് ആണ് പ്രതിയെ പിടികൂടിയതെന്ന് ഒമാന്‍ റോയല്‍ പോലിസ് അധികൃത വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് പ്രതി പണം തട്ടിയത്. ഇയാള്‍ക്കെതിരെ പോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചതായി ഒമാന്‍ അധികൃതര്‍ വ്യക്തമാക്കി.