സല്മാന് രാജകുമാരന് സൗദി ഹോഴ്സ് കപ്പില്‍ പങ്കെടുത്തു

റിയാദ്: കിംഗ് അബ്ദുല്‍ അസീസ് ട്രാക്കില്‍ നടന്ന സൗദി ഹോഴ്സ് മത്സരത്തിന് സാക്ഷിയാവാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെത്തി. സൗദി ഭരണാധികാരിയും ഇരു ഹറമുകളുടെയും കാവല്ക്കാരനുമായ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ രക്ഷാകര്‍തൃത്വത്തിലാണ് കുതിരയോട്ട മത്സരം സംഘടിപ്പിക്കുന്നത്.
റിയാദ് മേഖലയുടെ ഭരണാധികാരി ആയ ഫൈസല്‍ ബിന്‍ ബന്തര്‍ രാജകുമാരന്, ഇക്വിസ്ട്രിയന്‍ അതോറിറ്റിയുടെയും ഹോഴ്സ് റൈസിംഗ് ക്ലബ്ബിന്റെയും ചെയര്‍മാനായ ബന്തര്‍ ബിന്‍ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരന്, റിയാദ് ഉപഭരണാധികാരി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്, ഹോഴ്സ് റൈസിംഗ് ക്ലബ് ബോര്‍ഡ് അംഗവും ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനുമായ അബ്ദുള്ള ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന് എന്നിവര്‍ ചേര്‍ന്ന് സല്മാന് രാജകുമാരനെ സ്വീകരിച്ചു. മദീന ഭരണാധികാരി സല്മാന് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ രാജകുമാരനും ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നൈഫ് രാജകുമാരന്, ദേശീയ സേന മന്ത്രി അബ്ദുല്ല ബിന്‍ ബന്തര്‍ രാജകുമാരനും സല്മാന് രാജകുമാരനെ അനുഗമിച്ചിരുന്നു.