Kerala
മദ്യലഹരിയിൽ യുവ ഡോക്ടർമാർ ഓടിച്ച ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തിരുവനന്തപുരം ആക്കുളത്ത് യുവ ഡോക്ടർമാർ മദ്യലഹരിയിൽ ഓടിച്ച ജീപ്പ് ഇടിച്ച് ഒരാൾ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ശ്രീറാമിന്റെ ബൈക്കിൽ ജീപ്പ് ഇടിക്കുകയായിരുന്നു. സംഭവത്തിൽ ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു
അമിത വേഗതയിൽപോയ ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന ശ്രീറാം(26)ഷ ഷാനു(26) എന്നിവർക്ക് പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു
ഷാനു ചികിത്സയിൽ തുടരുകയാണ്. ജീപ്പിലുണ്ടായിരുന്ന ഡോക്ടർമാർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിഷ്ണുവാണ് ജീപ്പ് ഓടിച്ചിരുന്നത്.