ഒരു പാട്ടിന് ജാവേദ് അക്തറിന്റെ പ്രതിഫലം 25 ലക്ഷം
[ad_1]
മുംബൈ: ഒരൊറ്റ പാട്ടിന് ജാവേദ് അക്തര്‍ വാങ്ങുന്ന പ്രതിഫലം 25 ലക്ഷം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗാനരചയിതാവ് എന്ന പദവിയിലേക്കാണ് ഇതോടെ ബോളിവുഡിന്റെ പ്രിയ ഗാനരചയിതാവ് എത്തിയിരിക്കുന്നത്. ഹിന്ദി സിനിമയുടെ നാള്‍വഴികളിലൂടെ സഞ്ചരിച്ചാല്‍ മുന്‍കാലങ്ങളില്‍ ഗായകര്‍ക്കും ഗാനരചിതാക്കള്‍ക്കും അത്ര നല്ലകാലമായിരുന്നില്ല.
കാലംപോകവേ കഥയാകെ മാറിയിരിക്കുന്നൂവെന്നാണ് ഒരൊറ്റ പാട്ട് എഴുതിനല്കുന്നതിന് പരമാവധി കാല്‍കോടി രൂപവരെ ജാവേദ് അക്തര്‍ വാങ്ങുന്നൂവെന്ന വാര്‍ത്തയിലൂടെ വെളിപ്പെടുന്നത്. ഏതു ഭാഷയിലാണെങ്കിലും സിനിമകളില്‍ പാട്ടുകള്‍ക്ക് വലിയ പ്രധാന്യമുണ്ട്. ചിത്രങ്ങള്‍ക്കായി കോടാനകോടി വാരിയെറിയുന്ന ബോളിവുഡിലാവുമ്പോള് അത് പറയേണ്ടതില്ലല്ലോ. എക്കാലത്തും ഹിന്ദി സിനിമയുടെ ബോക്സ് ഓഫിസ് കെങ്കേമമാക്കുന്നതില്‍ പാട്ടുകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്.
കഴിഞ്ഞ വര്‍ഷമാണ് തലമുതിര്‍ന്ന ഗാനരചയിതാവ് ഗുല്സാറില്നിന്ന് ജാവേദ് ഏറ്റവും കൂടുതല്‍ റെമ്മ്യൂണറേഷന് വാങ്ങുന്ന ഗാനരചയിതാവെന്ന പട്ടം പിടിച്ചെടുത്തത്. ഫിലിം ഇന്‍ഫര്‍മേഷന്‍ പ്രകാരം, രാജ്കുമാര് ഹിരാനിയുടെ ഡങ്കി എന്ന സിനിമയിലെ ‘നിക്കിള്‍ ദി ഹം കഭി ഘര്‍ സേ’ എന്ന പാട്ട് എഴുതിയതിനാണ് ജാവേദ് 25 ലക്ഷം രൂപ പ്രതിഫലം കൈപ്പറ്റിയത്. ഗുല്‍സാര്‍ തന്റെ 88-ാം വയസില്‍ ഒരു ഗാനത്തിന് 20 ലക്ഷം രൂപ ഈടാക്കിയായിരുന്നു ഒന്നാമനായി നിലകൊണ്ടത്. എന്നാല്‍ ഇപ്പോള്‍ അത് പഴങ്കഥയായിരിക്കയാണ്.
അക്തര്‍ തന്നെയാണ് മെയിന്‍ കോയി ഐസ ഗീത് ഗൗണ്‍ എന്ന ഷോയ്ക്കിടെ പ്രതിഫലത്തിന്റെ കഥ പങ്കുവെച്ചത്. ഒരു പാട്ടിന് 15 ലക്ഷം രൂപ ഈടാക്കുന്ന ജാവേദ് അക്തര്‍ 2023 വരെ രണ്ടാം സ്ഥാനത്തായിരുന്നു. ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന മിക്കവരും യുവാക്കളാണ്. ഒരു ഗാനത്തിന് 10 ലക്ഷം രൂപ ഈടാക്കുന്ന പ്രസൂണ്‍ ജോഷിയാണ് മൂന്നാം സ്ഥാനത്തുള്ളത്.
[ad_2]