Novel

മംഗല്യ താലി: ഭാഗം 89 || അവസാനിച്ചു

രചന: കാശിനാഥൻ

ഞാനും അമ്മയും കൂടി ഒരു യാത്ര പോകുകയാണ് മോളെ… വല്ലാത്തൊരു ആഗ്രഹമാണ് അച്ഛന്,,,, ഒരുപാട് ദിവസങ്ങൾ ഒന്നുമില്ല, ഒരു പത്തു പന്ത്രണ്ട് നാൾ.. അതുകഴിഞ്ഞാൽ ഞങ്ങൾ മടങ്ങിയെത്തും കെട്ടോ.

ഓഹ്… ഹണി മൂൺ പാക്കിങ് ആയിരുന്നു അല്ലേ.
കുറുമ്പോടെ ഭദ്ര ചോദിക്കുമ്പോൾ മീരയുടെ മുഖത്ത് നാണം..

ആഹ്.. അങ്ങനെയെങ്കിൽ അങ്ങനെ. ഒക്കെ നമ്മുട മോൾടെ ഇഷ്ട്ടം പോലെ ചിന്തിയ്ക്കട്ടെ അല്ലേ ഭാര്യേ…

രവീന്ദ്രൻ മീരയുടെ തോളിൽ ഒന്ന് തന്റെ തോള് കൊണ്ട് ഒന്നുതട്ടി..
എല്ലാവരുടെയും സ്നേഹം കണ്ട്കൊണ്ട് ഹരി ഒരു പുഞ്ചിരിയോടെ നിന്നു..

അടുത്ത ദിവസം കാലത്തെ അച്ഛനെയും അമ്മയെയും എയർപോർട്ടിൽ ആക്കിയ ശേഷം ഹരി യും ഭദ്രയും വീട്ടിലേക്ക് തിരിച്ചു വന്നത്

ഭദ്രക്കുട്ടി വീട്ടുകാരും കുടുംബക്കാരും ഒക്കെ ആയപ്പോൾ ഈ പാവം ഹരിയേട്ടനെ മറന്നോ നീയ്…

ഹരി ചോദിക്കുന്ന കേട്ട്കൊണ്ട് അവൾ അവനെ ഇത്തിരി ദേഷ്യത്തിൽ നോക്കി.

അങ്ങനെ എപ്പോളെങ്കിലും തോന്നിയിട്ടുണ്ടോ ഏട്ടന്?

ഹ്മ്… തോന്നാത്തിരുന്നാൽ കൊള്ളാം.

ഓഹ്… തോന്നില്ല.. അതുകൊണ്ട് ആ പേടി വേണ്ട കേട്ടോ.

ഓക്കേ…. ആയിക്കോട്ടെ.
പെട്ടന്ന് ഭദ്ര ഹരിയെ ഇറുക്കി പുണർന്നു.

എനിക്ക് എന്റെ ഹരിയേട്ടൻ കഴിഞ്ഞേ ഒള്ളു ബാക്കിഎല്ലാവരും.

ആരോരുമില്ലാത്ത ഈ ഭദ്രയേ ചേർത്ത് പിടിച്ചു കൂടെ കൂട്ടിയ ആളല്ലേ, ഈ ആളു എന്റെ ജീവിതത്തിലേക്ക് വന്നപ്പോളാണ് എനിയ്ക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കയും സന്തോഷവും ഒക്കെ തോന്നിയത്.എല്ലാ അർഥത്തിലും
ഹരിയേട്ടന്റെ സ്വന്തം ആയ നിമിഷം, ആ ഒരു നിമിഷത്തിൽ ആയിരുന്നു ഞാൻ ഏറ്റവും കൂടുതൽ സംതൃപ്തയായത്.. ഇനി അങ്ങോളം എനിക്ക് എന്റെ ഹരിയേട്ടന്റെ മാത്രമായി കഴിഞ്ഞാൽ മതി. അച്ഛനെയും അമ്മയെയും ഒക്കെ കിട്ടിയതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്. എന്റെ അമ്മയെ പോലെ ഞാൻ സ്നേഹിച്ച മീര ടീച്ചർ, എന്റെ പെറ്റമ്മ ആയിരുന്നു എന്നറിഞ്ഞ നിമിഷം.. അതുപോലെ ഏട്ടനെ കൈ പിടിച്ചു കയറ്റിയ രവീന്ദ്രൻ സർ എന്റെ അച്ഛൻ ആണെന്ന് ടീച്ചറമ്മ പറഞ്ഞപ്പോൾ ഒക്കെ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം തോന്നി.. എന്റെ ജന്മത്തിന് അവകാശി ഉണ്ടല്ലോ എന്ന ഒരു ചേതോവികാരം…

എന്നാൽ അതിനേക്കാൾ ഒക്കെ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമെന്ന് പറയുന്നത്, ഹരിയേട്ടന്റെ പെണ്ണായി, ഏട്ടന്റെ പാതിയായി, ഞാനും എന്റെ ഹരിയേട്ടനും നമ്മുട കുഞ്ഞുങ്ങളും ഒക്കെ കൂടി അടിച്ചു പൊളിച്ചു കഴിയുന്നതാണ് കേട്ടൊ.

അവനെ കെട്ടിപിടിച്ചു കൊണ്ട്, അവന്റെ ഇരു കവിളിലും മാറി മാറി മുത്തം കൊടുത്തു കൊണ്ട് ഭദ്ര പറഞ്ഞപ്പോൾ ഹരി പുഞ്ചിരിയോടെ അവളെ നോക്കി.

അപ്പൊ എല്ലാം പറഞ്ഞ പോലെ,, പക്ഷെ അവസാനം പറഞ്ഞ കാര്യത്തിന് ഞാൻ ഇത്തിരി കൂടി കഷ്ട്ടപ്പെടണം അല്ലേ ഭദ്രാ…
ഹരി ചോദിച്ചതും ഭദ്രയുടെ നെറ്റിയിൽ നീളൻ വരകൾ വീണു.

മനസ്സിലായില്ലേ….

ഇല്ല്യാ.. എന്തെ…

എന്റെ കുഞ്ഞുങ്ങളെ പെറ്റുവളർത്തി സന്തോഷമായിട്ട് കഴിയണമെന്നത് തിയറി… അതിന്റെ പ്രാക്റ്റിക്കൽ നടപടികൾ നമ്മുക്ക് സ്വീകരിക്കേണ്ടേ ഭാര്യേ…

പറയുകയും അവൻ അവളെ വായുവിലേക്ക് ഒന്ന് ഉയർത്തി.

പ്ലീസ്… കഷ്ടമുണ്ട് ഹരിയേട്ടാ.. പ്ലീസ്..
താഴെ നിറുത്തിയ്ക്കെ..

നിറുത്താം.. അല്ലാണ്ട് പറ്റില്ലല്ലോ.. റൂമിലെത്തട്ടെ പെണ്ണെ.

അവൻ പറഞ്ഞതും ഭദ്ര അവന്റെ ഇരു ചുമലിലും അടിച്ചുകൊണ്ട് ബഹളം കൂട്ടി.

ടി.. അടങ്ങിയിരിക്ക്ടി, ഇല്ലെങ്കിൽ മേടിക്കും കേട്ടോ നീയ്.ഈ ഹരിയേട്ടനെ അറിയാല്ലോ നിനക്ക്

റൂമിൽ എത്തിയിട്ട് അവളെ താഴേക്ക് ഇറക്കുന്നതിടയിൽ ഹരി വിളിച്ചു പറഞ്ഞു.

അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് പ്രണയത്തോടെ,സ്നേഹത്തോടെ സമാധാനത്തോടെ, സന്തോഷത്തോടെ ഭദ്രലക്ഷ്മിയും ഹരിനാരായണനും അവരുടെ ജീവിതം ജീവിച്ചു തുടങ്ങി..

****
അവസാനിച്ചു.
ഹരിയെയും ഭദ്രയെയും സ്നേഹിച്ച എല്ലാവർക്കും ഒരുപാട് ഒരുപാട് നന്ദി.

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!