National
പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ ഭർത്താവ് വെടിവെച്ചു കൊന്നു; കാമുകന് ഗുരുതര പരുക്ക്

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു. നരേഷ് എന്നയാളാണ് സംഘമായി എത്തി കൊലപാതകം നടത്തിയത്. മകനെ പരീക്ഷയെഴുതിക്കാനായി സ്കൂളിൽ എത്തിയ സമയത്താണ് യുവതിക്ക് വെടിയേറ്റത്. 35കാരിയായ സാവിത്രിയാണ് കൊല്ലപ്പെട്ടത്
നരേഷും സാവിത്രിയും ഒരു വർഷമായി പിരിഞ്ഞു താമസിക്കുകയാണ്. ഖാൻപൂരിലെ സർവോദയ വിദ്യാമന്ദിർ ഇന്റർകോളേജിൽ മകന് പരീക്ഷ എഴുതുന്നതിനായി എത്തിയതായിരുന്നു സാവിത്രി. നിലവിൽ കാമുകനായ സർജീത് സിംഗിനൊപ്പമാണ് ഇവർ താമസിക്കുന്നത്.
സുർജീത്തും സാവിത്രിക്കൊപ്പം ആക്രമണ സമയത്തുണ്ടായിരുന്നു. നരേഷ് ആദ്യം സാവിത്രിയുടെ തലയ്ക്കാണ് വെടിയുതിർത്തത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സർജിത് സിംഗിന് തോളിലും വെടിയേറ്റു. സാവിത്രി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സർജീത് ആശുപത്രിയിൽ തുടരുകയാണ്.