Kerala
പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ലോഡിംഗ് തൊഴിലാളി മരിച്ചു

പത്തനംതിട്ടയിൽ ലോഡിംഗ് തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. പത്തനംതിട്ട പെരുനാടാണ് സംഭവം. റെജികുമാറാണ്(58) മരിച്ചത്. ഇന്നലെ തടി കയറ്റുന്നതിനിടെയാണ് റെജി കുമാറിന് കടന്നലിന്റെ കുത്തേറ്റത്.
ഗുരുതരമായി പരുക്കേറ്റ ഇയാളെ തിരുവല്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
വനമേഖലയോട് ചേർന്ന പ്രദേശത്ത് വെച്ച് ലോറിയിൽ തടി കയറ്റുന്നതിനിടെയാണ് കടന്നൽ ഇളകി റെജി കുമാറിനെ കുത്തിയത്.