Kerala
തിരുവനന്തപുരം കൂട്ടക്കൊല: അഫാൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ, അഞ്ച് പേരെയും കൊന്നത് ചുറ്റിക ഉപയോഗിച്ച്

തിരുവനന്തപുരം കൂട്ടക്കൊല കേസ് പ്രതി അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ തെളിവ്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടർ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. അഞ്ച് പേരെയും കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണെന്നാണ് പ്രാഥമിക നിഗമനം
എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതമുണ്ട്. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതിക്കുണ്ട്. പ്രതിയുടെ മാനസിക നിലയും പോലീസ് പരിശോധിക്കും. മാല പണയം വെച്ച് പൈസ വാങ്ങിയെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
മൃതദേഹം കിടന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകൾ ചിതറിക്കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പിതൃസഹോദരനായ ലത്തീഫിനെ 20ലധികം തവണ തലയ്ക്കടിച്ചതായാണ് കണ്ടെത്തൽ.