തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 15 സീറ്റുകളിൽ എൽഡിഎഫിന് ജയം, യുഡിഎഫ് 13 സീറ്റുകളിൽ വിജയിച്ചു

28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം. 15 സീറ്റുകളിൽ എൽഡിഎഫും യുഡിഎഫ് 13 സീറ്റുകളിലും വിജയിച്ചു. മറ്റുള്ളവർ 3 ഇടത്ത് വിജയിച്ചു. മലപ്പുറം കരുളായി 12ാം വാർഡിൽ യുഡിഎഫ് വിജയിച്ചു. മൂവാറ്റുപുഴ നഗരസഭ 13ാം വാർഡിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. പായിപ്ര പഞ്ചായത്ത് 10ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു
പൈങ്ങോട്ടൂർ പഞ്ചായത്ത് 10ാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ഏഴാം വാർഡിൽ കോൺഗ്രസ് വിജയിച്ചു. പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി. ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് ദൈവംമേട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട നഗരസഭ 15ാം വാർഡ് എൽഡിഎഫ് നിലനിർത്തി. പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് ഗ്യാലക്സി വാർഡ് എൽഡിഎഫ് വിജയിച്ചു
കൊട്ടാരക്കര നഗരസഭ കല്ലുവാതുക്കൽ വാർഡിൽ എൽഡിഎഫ് വിജയിച്ചു. കരകുളം പഞ്ചായത്ത് കൊച്ചുപള്ളി വാർഡിൽ യുഡിഎഫ് ജയിച്ചു. പാങ്ങോട് പഞ്ചായത്ത് പുലിപ്പാറ വാർഡിൽ എസ് ഡി പി ഐ വിജയിച്ചു. തിരുവനന്തപുരം ശ്രിവരാഹം വാർഡ് എൽഡിഎഫ് നിലനിർത്തി. തൃശ്ശൂർ ചൊവ്വന്നൂർ പഞ്ചായത്ത് 11ാം വാർഡ് എൽഡിഎഫ് നിലനിർത്തി
ആലപ്പുഴ മുട്ടാർ പഞ്ചായത്ത് മിത്രക്കരി ഈസ്റ്റിൽ യുഡിഎഫ് വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ജിവി സ്കൂൾ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോഴിക്കോട് പുറമേരി പഞ്ചായത്ത് കുഞ്ഞല്ലൂർ വാർഡിൽ യുഡിഎഫ് വിജയിച്ചു. കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പടിഞ്ഞാറ്റിൻകര വാർഡ് യുഡിഎഫ് നിലനിർത്തി.