Kerala
മരുമകളെ കൊന്ന് കഷ്ണങ്ങളാക്കി ട്രോളി ബാഗിലിട്ടു; കൊൽക്കത്തയിൽ അമ്മയും മകളും പിടിയിൽ

കൊൽക്കത്തയിൽ ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ പിടിയിൽ. മൃതദേഹം കഷ്ണങ്ങളാക്കിയാണ് ബാഗിൽ കൊണ്ടുവന്നത്. ഹൂഗ്ലി നദിയിൽ മൃതദേഹം ഉപേക്ഷിക്കാനൊരുങ്ങുമ്പോഴാണ് ഇവർ പിടിയിലായത്. നാട്ടുകാർ പിടികൂടി പോലീസീൽ ഏൽപ്പിക്കുകയായിരുന്നു
പുലർച്ചെ കുമാർതുലി ഘട്ടിന് സമീപം രണ്ട് സ്ത്രീകൾ ഭാരമേറിയ ട്രോളി ബാഗ് തള്ളി കൊണ്ടുപോകുന്നത് കണ്ട് നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ മൃതദേഹം കണ്ടു. പിന്നാലെ പോലീസിൽ വിവരം അറിയിച്ചു
സ്ത്രീയുടെ മൃതദേഹമാണ് ബാഗിലുണ്ടായിരുന്നത്. ചോദ്യം ചെയ്യലിൽ തങ്ങൾ അമ്മയും മകളുമാണെന്ന് സ്ത്രീകൾ പറഞ്ഞു. മരുമകളുടെ ശവശരീരവുമായാണ് അമ്മയും മകളും എത്തിയത്.