Kerala

ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജകത്വ വിഭാഗം: എം വി ഗോവിന്ദൻ

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശശി തരൂരിന്റെ പ്രസംഗമുൾപ്പെടെ പ്രതിഫലിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് എൽഡിഎഫ് ജനകീയ മുന്നേറ്റം നടത്തുകയാണ്. അതേസമയം കോൺഗ്രസിൽ സംസ്ഥാനത്ത് മുഖ്യമന്ത്രി മോഹികളുടെ എണ്ണം കൂടുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

ആശ വർക്കർമാരുടെ സമരം ഒത്തുതീർക്കണം. അരാജകത്വ വിഭാഗം സമരത്തിന് പിന്നിലുണ്ട്. ആശ വർക്കർമാരെ ഇവർ ഉപകരണമാക്കി മാറ്റുകയാണ്. സംസ്ഥാന സർക്കാരിന് ഒരു പിടിവാശിയുമില്ല. ലോകത്ത് ഒരു സമരത്തെയും സിപിഎം തള്ളിപ്പറയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ആശ വർക്കർമാരുടെ സംഘടന ബിജെപിയുടെ ചട്ടുകമായി മാറിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതി ആരോപിച്ചു. സമരം അനാവശ്യമാണെന്നും ആനൂകൂല്യങ്ങൾ നൽകേണ്ടത് കേന്ദ്ര സർക്കാരാണെന്നും എളമരം കരീമും ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!